Social Icons

.

Sunday, June 30, 2013

മലയാളി ഹൗസിനെതിരെ 10 കോടിയുടെ നഷ്ടപരിഹാരക്കേസ്


മുംബൈ : വിവാദ റിയാലിറ്റി ഷോ ‘മലയാളി ഹൗസി’നെതിരെ ബിഗ്‌ ബോസ്’ റിയാലിറ്റി ഷോ നിര്‍മ്മാതാക്കളായ ‘എന്‍ഡമോള്‍ ഗ്രൂപ്പ്‌’ രംഗത്തെത്തി.ബിഗ്‌ ബോസ്’ ഷോയുടെ പകര്‍പ്പായ മലയാളീ ഹൗസ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിച്ചത്.മലയാളീ ഹൗസ്‌ നിര്‍മ്മാതാക്കളായ സണ്‍ നെറ്റ്വര്‍ക്ക്,വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്, രണ്ടു മുന്‍ എന്‍ഡമോള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ഫയൽ ചെയിതത്.’ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ തനി പകര്‍പ്പാണ് മലയാളി ഹൗസ്.അതിനാല്‍ പകര്‍പ്പവകാശ ലംഘനനിയമപ്രകാരം മലയാളി ഹൗസിന്റെ നിര്‍മ്മാണവും, സംപ്രേഷണവും തടയണമെന്നും 10 കോടി രൂപ നഷ്ടപരിഹാരവും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡമോള്‍ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥയില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ഇവര്‍ ബിഗ്‌ ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നും കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്മെൻറെ സ്ട്രാറ്റജി വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ ജീവനക്കാരനാണ് സണ്‍ ടിവി ക്ക് വേണ്ടി ‘മലയാളീ ഹൗസിന്റെ’ സംപ്രേഷണാവകാശം നേടിയെടുക്കാന്‍ സഹായിച്ചതെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു. 1999-ലാണ്‌ എന്‍ഡമോള്‍ നെതര്‍ലാന്‍ഡ്‌ ടി.വി. എന്ന ടെലിവിഷന്‍ കമ്പനി ബിഗ്‌ ബ്രദര്‍ എന്ന പേരില്‍ നൂതനമായ ഫോര്‍മാറ്റില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചത്. ഇതിൻറെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്സ് ടി.വിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ‘ബിഗ്‌ ബോസ്’.

No comments :

Post a Comment

Find Us On Facebook
 
X
google-site-verification: google30b96ebb7f822952.html
 
Are you Awesome? Legend has it that Awesome people can and will share this post!
മലയാളി ഹൗസിനെതിരെ 10 കോടിയുടെ നഷ്ടപരിഹാരക്കേസ്