Thursday, July 11, 2013
Friday, July 5, 2013
Wednesday, July 3, 2013
സണ്ണിലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബറും ബോളിവുഡിലേക്ക്
ഇന്തോ
കനേഡിയന്‍ അശ്ലീല നടി സണ്ണിലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബറും
ബോളിവുഡിലേക്ക്. ബോളിവുഡില്‍ സജീവമായ ഭാര്യ സണ്ണിലിയോണിന്റെ പാത
പിന്തുടരാന് ഡാനിയല്‍ വെബര്‍ക്ക് ആഗ്രഹമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭര്‍ത്താവ് ഉടനെ തന്നെ ബോളിവുഡില്‍ ഏതെങ്കിലും ഒരു ചിത്രത്തില്‍
അഭിനയിക്കുമെന്ന് സണ്ണി ലിയോണും സ്ഥിരീകരിച്ചു.
അതേസമയം, ഭര്‍ത്താവിന്റെ നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് സണ്ണിലിയോണ്‍ വ്യക്തമാക്കി. ജിസം 2 എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷം ചെയ്താണ് സണ്ണിലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് മറ്റു ചില പ്രധാന വേഷങ്ങളും ലഭിച്ചു.
ഭര്‍ത്താവിന്റെ കൂടെ ഇന്ത്യ മൊത്തം ചുറ്റുകറങ്ങാന് ആഗ്രഹമുണ്ടെന്നും മുപ്പത്തിരണ്ടുകാരിയായ സണ്ണിലിയോണ്‍ പറഞ്ഞു. ഡാനിയേല്‍ വെബര്‍ ബോളിവുഡില്‍ എത്തുകയാണെങ്കില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കുന്ന കാര്യം ആലോചിക്കുമെന്നും സണ്ണിലിയോണ്‍ പറയുന്നു.

Labels:
Exclusive photos
,
Film
,
News Updates
ഷാരൂഖ് ഖാന് ആണ്‍കുഞ്ഞ് പിറന്നു
- മുംബൈ: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ്-ഗൗരി ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു. ബോംബെ മുനിസിപ്പള്‍ കോപ്പറേഷനാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഷാരൂഖ് ഖാനും,ഗൗരിഖാനും മാതാപിതാക്കളായുള്ള കുട്ടിയുടെ ജനന റിപ്പോര്‍ട്ട് ബോംബൈ മുനിസിപ്പള്‍ കോപ്പറേഷന് ലഭിച്ചു. മെയ് 27 ന് ആണ്‍കുഞ്ഞ് ജനിച്ചതായാണ് രേഖകളില്‍ പറയുന്നത്. കുഞ്ഞിന് ഒന്നരക്കിലോ തൂക്കമാണുള്ളത്.
വാടക ഗര്‍ഭ പാത്രത്തിന്റെ സഹായത്തോടെയാണ് ഷാരൂഖിന് കുഞ്ഞ് പിറന്നത്.
അന്തേരിയില്‍ നിന്നുള്ള യുവതിയാണ് വാടക ഗര്‍ഭപാത്രം നല്‍കിയത്. എന്നാല്‍
യുവതിയുടെ വിവരങ്ഹല് രേഖകളില്‍ പരാമര്സിച്ചിട്ടില്ല.
മസ്രാണി ആശുപത്രിയില്‍ നിന്ന് നാനാവതിയിലേക്കും തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്കും മാറ്റിയ കുഞ്ഞ് ഇപ്പോള്‍ ഷാരൂഖിന്റെ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മസ്രാണി ആശുപത്രിയില്‍ നിന്ന് നാനാവതിയിലേക്കും തുടര്‍ന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്കും മാറ്റിയ കുഞ്ഞ് ഇപ്പോള്‍ ഷാരൂഖിന്റെ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Labels:
Film
,
News Updates
ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് സിനിമയിലേക്ക്
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന
മലയാളി താരം ശ്രീശാന്ത് ഇനി വെള്ളിത്തിരയുടെ ക്രീസിലേക്ക്.
ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് പിക്ചര്‍ എന്ന സിനിമയിലാണ്
ശ്രീശാന്ത് നായകനായി ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിക്കുന്നത്.
പേരുപോലെ തന്നെ സിനിമാ ലോകത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ബിഗ് പിക്ചറിന്റെ പ്രമേയം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ബാലചന്ദ്രകുമാര്‍ തന്നെയാണ്. ചിത്രത്തിന്റെ പേര് മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബിഗ് പിക്ചര്‍ എന്നാണ് തന്റെ ചിത്രത്തിന്റെ പേരെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.
ചിത്രത്തിന് വരികളെഴുതുന്നത് റഫീക്ക് അഹമ്മദാണ്. സംഗീത സംവിധാനം നര്‍വഹിക്കുന്നത് ബേണി ഇഗ്നേഷ്യസ്.
ശ്രീശാന്തിന്റെ വിവാഹ തീയതി നിശ്ചയിച്ചു കഴിഞ്ഞാലുടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടരോട് പറഞ്ഞു. നേരത്തെ കൈതപ്രം ഒരുക്കുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് ഒരുങ്ങിയിരുന്നു. എന്നാല്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ശ്രീയെ ഒഴിവാക്കുകയായിരുന്നു.

Monday, July 1, 2013
മാക്സിം മാഗസിന് വേണ്ടി കമലഹാസന്റെ പുത്രി ശ്രുതി ഹാസന്റെ സൂപ്പര്‍ സെക്സി ഫോട്ടോ ഷൂട്ട്
ശ്രുതി ഹാസന് വീണ്ടും തരംഗമാവുകയാണ്. ഈ അടുത്ത കാലത്ത് ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിലൂടെ ബോളിവുഡിന്റെ മനം കവര്‍ന്ന താരമാണ് ശ്രുതി ഹാസന് . അച്ഛന് കമലഹാസനെ കടത്തി വെട്ടുന്ന രീതിയിലാണ് മകളുടെ വളര്‍ച്ച എന്ന് പറയേണ്ടിയിരിക്കുന്നു. കണ്ടു നോക്കൂ, മാക്സിം മാഗസിന് വേണ്ടി ശ്രുതി ഹാസന്റെ സൂപ്പര്‍ സെക്സി ഫോട്ടോ ഷൂട്ട്
Labels:
Exclusive photos
,
Film
ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു
ദില്ലി: ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് ഡീസലിന് വില 54 രൂപയോളമാകും.
Labels:
News Updates
ഉമ്മന്‍ ചാണ്ടി ഫെയ്സ്ബുക്ക് ‘വെരിഫൈഡ് ’
തിരുവനന്തപുരം:
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ഫെയ്സ്ബുക്കിന്റെ വെരിഫിക്കേഷന്
അംഗീകാരം ലഭിച്ചു. വ്യാജന്മാരെ തിരിച്ചറിയാന്‍ ഫെയ്സ്ബുക്ക് പുതിയതായി
ആവിഷ്കരിച്ച സംവിധാനമാണ് ‘പേജ് വെരിഫിക്കേഷന്’. ഇത് ആദ്യമായാണ്
കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ഫെയ്സ്ബുക്ക് പേജിന് വെരിഫിക്കേഷന്
ലഭിക്കുന്നത്.
ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന് സംവിധാനമാണ് ഫെയ്സ്ബുക്കും ഉപയോഗിക്കുന്നത്. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെയാണ് വെരിഫിക്കേഷന് സംവിധാനം നടപ്പിലാക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചത്.
സെലിബ്രിറ്റികളുടെ അക്കൌണ്ടുകള്‍ക്ക് ട്വിറ്റര്‍ നല്കുന്ന വെരിഫിക്കേഷന് സമാനമായ സംവിധാനമാണ് ഫെയ്സ്ബുക്കും ഒരുക്കിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൌണ്ടുകളില്‍ പേരിനൊപ്പം നീല ചെക്ക് മാര്‍ക്ക് അടയാളപ്പെടുത്തിയിരിക്കും. ഇതോടെ നെറ്റ് ഉപയോക്താക്കള്‍ക്ക് സെലിബ്രിറ്റികളുടെ ഓഫീഷ്യല്‍ പേജുകള്‍ കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കും.
തുടക്കത്തില്‍ സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ക്കാണ് വെരിഫിക്കേഷന് മാര്‍ക്ക് നല്‍കുന്നത്.

മീരാജാസ്മിന് – ‘മിസ്. ലേഖാ തരൂര്‍ കാണുന്നത്’
മീരാജാസ്മിന്റെ
‘മിസ് ലേഖാ തരൂര്‍ കാണുന്നത് ’ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.
മുന്‍നിര നായകന്മാരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മീരാജാസ്മിന്
പ്രതീക്ഷ നല്കുന്ന ചിത്രമാണ് മിസ് ലേഖാ തരൂര്‍ കാണുന്നത്. നായിക വേഷത്തിന്
പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ മീരാജാസ്മിന് മികച്ച പ്രകടനം
കാഴ്ചവെക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തര്‍കര്‍ വിലയിരുത്തുന്നത്.
ഒരു പെണ്‍കുട്ടിയുടെ വൈജാത്യപൂര്‍ണമായ കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ‘മിസ്. ലേഖാ തരൂര്‍ കാണുന്നത്’. മീരാജാസ്മിനെന്ന നായികയുടെ കഴിവിന് അനുസരിച്ച് തയ്യാറാക്കിയ തിരക്കഥയാണിത്. 12 വര്‍ഷം മുമ്പ് താന്‍ കാണാനിടയായ ഒരു ചൈനീസ് ചിത്രത്തില്നിന്നുണ്ടായ പ്രചോദനമാണ് ‘മിസ് ലേഖാ തരൂര്‍ കാണുന്നത്’ എന്ന ചിത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് സംവിധായകന് ഷാജിയെം പറഞ്ഞു.
മിസ് ലേഖാ തരൂര്‍ നിരവധി കഴിവുകളുള്ള പെണ്‍കുട്ടിയാണ്. മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ‘ഗോള്‍ഡന്‍ ക്രൗണ്‍’ എന്ന ഷോയുടെ ഗ്രാന്റ് മാസ്റ്ററാണ് മിസ് ലേഖാ തരൂര്‍. അവതരണത്തിലെ സവിശേഷത കൊണ്ട് ഗോള്‍ഡന്‍ ക്രൗണ്‍ എന്ന പ്രോഗ്രാം കേരളത്തിലെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറുകയായിരുന്നു.
ഇതിനിടെ മിസ് ലേഖാ തരൂര്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ലേഖ തരൂര്‍ സങ്കീര്‍ണമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നതോടെയാണ് മിസ്. ലേഖ തരൂരിന്റെ കാഴ്ചകള്‍ മറ്റൊരു വഴിത്തിരിവിലൂടെ മുന്നോട്ടു പോകുന്നത്.
ചിത്രത്തില്‍ മീരാ ജാസ്മിനു പുറമേ ബദ്രി, ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, കൃഷ്ണ, അരൂണ്‍ ഘോഷ്, നന്ദു, സുനില്‍ സുഗത, റോബിന് ജോളി, ആഷ അരവിന്ദ്, സജിത മഠത്തില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Subscribe to:
Posts
(
Atom
)
| ||
google-site-verification: google30b96ebb7f822952.html