Social Icons

.

Thursday, June 27, 2013

സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു


സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; ആള്‍ത്തിരക്കു കാരണം സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു





ബെയ്ജിങ്: ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതിനെ തുടര്‍ന്ന് ചൈനീസ് സര്‍വകലാശാലയുടെ വെബ്സൈറ്റ് തകര്‍ന്നു. ചൈനയിലെ റെന്‍മിന്‍ സര്‍വകലാശാലാ വെബ്സെറ്റാണ് ആരാധകരുടെ ആധിക്യത്തെ തുടര്‍ന്ന് ഡൌണായത്.
സര്‍വകലാശാലാ ആര്‍ട്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ കാങ് കാങിന്റെ ചിത്രങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലാ കാമ്പസില്‍ പല പോസുകളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ചിത്രങ്ങളില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ മാവോ ഴാന്‍സെങാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായോടെ ലക്ഷക്കണക്കിനാളുകളാണ് ഒരേ സമയം ചിത്രങ്ങള്‍ കാണാനെത്തിയത്. ഇതോടെയാണ് സര്‍വകലാശാലാ വെബ്സൈറ്റ് തകര്‍ന്നത്. വെബ്സൈറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍ ഇന്റേണല്‍ എറര്‍, സെര്‍വര്‍ കണക്ഷന്‍ ടെര്‍മിനേറ്റഡ് എന്ന വാചകങ്ങളാണ് കാണുക.


സംഭവം വാര്‍ത്തയായതോടെ സര്‍വകലാശാലയ്ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രശസ്തിക്കു വേണ്ടി വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ചെന്നാണ് വിമര്‍ശനം. സാമ്പ്രദായിക രീതികളില്‍നിന്ന് മാറി പുതിയ തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നത് ഉന്നത വിദ്യാഭ്യആസ മേഖലയ്ക്ക് ഗുണകരമാണെന്നാണ് അനുകൂലമായ പ്രതികരണം.
എന്തായാലും ഒറ്റ ദിവസം കൊണ്ട് താരമായ അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനിയായ കാങ്.



No comments :

Post a Comment

Find Us On Facebook
 
X
google-site-verification: google30b96ebb7f822952.html
 
Are you Awesome? Legend has it that Awesome people can and will share this post!
സുന്ദരിയായ വിദ്യാര്‍ത്ഥിനിയുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍; സര്‍വകലാശാല വെബ്സൈറ്റ് തകര്‍ന്നു