Social Icons

.

Monday, July 1, 2013

ഉമ്മന്‍ ചാണ്ടി ഫെയ്സ്ബുക്ക് ‘വെരിഫൈഡ് ’





a-koli-story_350_070113015228തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ഫെയ്സ്ബുക്കിന്റെ വെരിഫിക്കേഷന്‍ അംഗീകാരം ലഭിച്ചു. വ്യാജന്മാരെ തിരിച്ചറിയാന്‍ ഫെയ്സ്ബുക്ക് പുതിയതായി ആവിഷ്കരിച്ച സംവിധാനമാണ് ‘പേജ് വെരിഫിക്കേഷന്‍’. ഇത് ആദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ഫെയ്സ്ബുക്ക് പേജിന് വെരിഫിക്കേഷന്‍ ലഭിക്കുന്നത്.
ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന്‍ സംവിധാനമാണ് ഫെയ്സ്ബുക്കും ഉപയോഗിക്കുന്നത്. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെയാണ് വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ ഫെയ്സ്ബുക്ക് തീരുമാനിച്ചത്.
സെലിബ്രിറ്റികളുടെ അക്കൌണ്ടുകള്‍ക്ക് ട്വിറ്റര്‍ നല്‍കുന്ന വെരിഫിക്കേഷന് സമാനമായ സംവിധാനമാണ് ഫെയ്സ്ബുക്കും ഒരുക്കിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൌണ്ടുകളില്‍ പേരിനൊപ്പം നീല ചെക്ക് മാര്‍ക്ക് അടയാളപ്പെടുത്തിയിരിക്കും. ഇതോടെ നെറ്റ് ഉപയോക്താക്കള്‍ക്ക് സെലിബ്രിറ്റികളുടെ ഓഫീഷ്യല്‍ പേജുകള്‍ കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കും.
തുടക്കത്തില്‍ സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ക്കാണ് വെരിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നത്.

No comments :

Post a Comment

Find Us On Facebook
 
X
google-site-verification: google30b96ebb7f822952.html
 
Are you Awesome? Legend has it that Awesome people can and will share this post!
ഉമ്മന്‍ ചാണ്ടി ഫെയ്സ്ബുക്ക് ‘വെരിഫൈഡ് ’