Social Icons

.

Wednesday, July 3, 2013

ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് സിനിമയിലേക്ക്

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മലയാളി താരം ശ്രീശാന്ത് ഇനി വെള്ളിത്തിരയുടെ ക്രീസിലേക്ക്. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് പിക്ചര്‍ എന്ന സിനിമയിലാണ് ശ്രീശാന്ത് നായകനായി ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിക്കുന്നത്.
പേരുപോലെ തന്നെ സിനിമാ ലോകത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ബിഗ് പിക്ചറിന്റെ പ്രമേയം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ബാലചന്ദ്രകുമാര്‍ തന്നെയാണ്. ചിത്രത്തിന്റെ പേര് മെയ്ഡ് ഇന്‍ ഇന്ത്യ എന്നാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ബിഗ് പിക്ചര്‍ എന്നാണ് തന്റെ ചിത്രത്തിന്റെ പേരെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.
ചിത്രത്തിന് വരികളെഴുതുന്നത് റഫീക്ക് അഹമ്മദാണ്. സംഗീത സംവിധാനം നര്‍വഹിക്കുന്നത് ബേണി ഇഗ്നേഷ്യസ്.
ശ്രീശാന്തിന്റെ വിവാഹ തീയതി നിശ്ചയിച്ചു കഴിഞ്ഞാലുടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടരോട് പറഞ്ഞു. നേരത്തെ കൈതപ്രം ഒരുക്കുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് ഒരുങ്ങിയിരുന്നു. എന്നാല്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ശ്രീയെ ഒഴിവാക്കുകയായിരുന്നു.

No comments :

Post a Comment

Find Us On Facebook
 
X
google-site-verification: google30b96ebb7f822952.html
 
Are you Awesome? Legend has it that Awesome people can and will share this post!
ക്രിക്കറ്റില്‍ നിന്നും ശ്രീശാന്ത് സിനിമയിലേക്ക്